ഗോരഖ്പുരിൽ സ്കൂൾ പ്രിൻസിപ്പലിനെ വെടിവച്ചു കൊന്നു, മകൾ ഗുരുതരാവസ്ഥയിൽ
Monday, September 21, 2020 12:21 AM IST
ഗോരഖ്പുർ: യുപിയിലെ ഗോരഖ്പുരിൽ സ്കൂൾ പ്രിൻസിപ്പലിനെ അക്രമിസംഘം വെടിവച്ചു കൊന്നു. പ്രൈമറി സ്കൂൾ പ്രിൻസിപ്പലായ നിവേദിത മേജർ(40) ആണു കൊല്ലപ്പെട്ടത്. ഇവരുടെ പതിനാറു വയസുള്ള മകൾ ഡെൽസിയ ഗുരുതരാവസ്ഥയിൽ ബിആർഡി ആശുപത്രിയിൽ ചികിത്സയിലാണ്. വീട്ടിലേക്കു സ്കൂട്ടറിൽ പോകവേ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു നിവേദിദയെയും മകളെയും ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് രണ്ടു സംഘങ്ങളെ നിയോഗിച്ചു.