മതഗ്രന്ഥം പരിചയാക്കിയാൽ സർക്കാരിനു തിരിച്ചടി: യുഡിഎഫ് എംപിമാർ
Saturday, September 19, 2020 11:54 PM IST
ന്യൂഡൽഹി: സ്വർണക്കള്ളക്കടത്ത് കേസിൽ നിന്നും മയക്കുമരുന്നു കേസിൽ നിന്നെല്ലാം രക്ഷനേടാനായി ഖുറാനെ പരിചയാക്കാൻ ശ്രമിച്ചാൽ സർക്കാരിനും സിപിഎമ്മിനും വിശ്വാസികളിൽ നിന്നു വലിയ തിരിച്ചടി ലഭിക്കുമെന്നു യുഡിഎഫ് നേതാക്കൾ. അതു ശബരിമല വിഷയത്തിൽ കിട്ടിയതിനേക്കാൾ വലുതായിരിക്കുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.
യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ ഉൾപ്പെടെയുള്ള എംപിമാർ സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് കണ്‍വീനർ ബെന്നി ബെഹനാൻ, ഇ.ടി. മുഹമ്മദ് ബഷീർ, കൊടിക്കുന്നിൽ സുരേഷ്, കെ. മുരളീധരൻ, എൻ.കെ. പ്രേമചന്ദ്രൻ എന്നിവരാണ് പത്രസമ്മേളനം നടത്തിയത്.