ഡ്രോൺവഴി ആയുധങ്ങൾ: ലഷ്കർ ഭീകരർ കാഷ്മീരിൽ പിടിയിൽ
Saturday, September 19, 2020 11:54 PM IST
രജൗരി: പാക്കിസ്ഥാനിൽനിന്നെത്തിയ ഡ്രോണിൽ ആയുധവും ഇന്ത്യൻ കറൻസിയും കൈപ്പറ്റിയ മൂന്നു ലഷ്കർ ഭീകരർ പിടിയിലായി. ജമ്മു കാഷ്മീരിലെ രജൗരിയിലാണു സംഭവം.അതിർത്തി നിയന്ത്രണ രേഖയ്ക്കു സമീപത്തുനിന്ന് ഡ്രോൺ വഴി ആയുധങ്ങൾ കൈപ്പറ്റിയവരാണ് പിടിയിലായതെന്ന് ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.
ജമ്മു പോലീസും 38 രാഷ്ട്രീയ റൈഫിൾസുമാണ് ഓപ്പറേഷനു നേതൃത്വം നല്കിയത്. പിടിയിലായ മൂന്നുപേരും കാഷ്മീർ താഴ്വരയിലുള്ളവരാണ്. ബാലാക്കോട്ടുനിന്ന് ആയുധശേഖരവും രജൗരിയിൽനിന്ന് 11 കിലോ ഹെറോയിനും 11 കോടി രൂപയും കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു.