ഏറ്റവും പഴക്കമുള്ള ബീജം കണ്ടെത്തി
Friday, September 18, 2020 12:46 AM IST
ന്യൂഡൽഹി: പത്തുകോടി വർഷം മുന്‍പ് മ്യാൻമറിൽ മരപ്പശയിൽ കുടുങ്ങിയ കവചജന്തുവിൽനിന്ന് ലോകത്തിലെ ഏറ്റവും പഴക്കമുള്ള പുരുഷബീജം ഗവേഷകർ കണ്ടെത്തി.
ചൈനീസ് അക്കാഡമി ഗവേഷകരാണ് പുതിയ വർഗത്തിൽപ്പെട്ട കവചജന്തു (ഞണ്ട്, ചെമ്മീൻ പോലെ തോടുള്ള ജീവികൾ) വിനെ കണ്ടെത്തിയത്. മ്യാൻമാർസൈപ്രിസ് ഹൂയി എന്നാണ് പുതിയ ജീവിക്കു പേരിട്ടിരിക്കുന്നത്. ജീവി പത്തുകോടി വർഷം മുന്‍പ് ഇണചേർന്നയുടനെ മരപ്പശയിൽ കുടുങ്ങിയതാവാമെന്നും ഗവേഷകർ പറഞ്ഞു. 1.7 കോടി വർഷം മുന്‍പത്തെ ബീജം ഗവേഷകർ നേരത്തെ കണ്ടെത്തിയിട്ടുണ്ട്.