പാക് ഷെല്ലാക്രമണം; ജവാനു വീരമൃത്യു
Saturday, July 11, 2020 12:49 AM IST
ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ പാ​​ക് സൈ​​ന്യ​​ത്തി​​ന്‍റെ ഷെ​​ല്ലാ​​ക്ര​​മ​​ണ​​ത്തി​​ൽ ജ​​വാ​​ൻ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. ര​​ജൗ​​രി ജി​​ല്ല​​യി​​ലെ നൗ​​ഷേ​​ര സെ​​ക്ട​​റി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ഹ​​വി​​ൽ​​ദാ​​ർ സം​​ഭു​​ർ ഗു​​രും​​ഗ്(36) ആ​​ണു വീ​​ര​​മൃ​​ത്യു വ​​രി​​ച്ച​​ത്. പ​​രി​​ക്കേ​​റ്റ ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു.

തു​​ട​​ർ​​ച്ച​​യാ​​യ മൂ​​ന്നാം ദി​​വ​​സ​​മാ​​ണു പാ​​ക് സൈ​​ന്യം ജ​​ന​​വാ​​സ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ​​ത്. ക​​ഴി​​ഞ്ഞ ര​​ണ്ടു ദി​​വ​​സം പാ​​ക് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ര​​ണ്ടു സ്ത്രീ​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.