സ്വർണക്കടത്ത്: സമഗ്ര അന്വേഷണം വേണമെന്നു സീതാറാം യെച്ചൂരി
Friday, July 10, 2020 12:38 AM IST
ന്യൂഡൽഹി: സ്വർണക്കടത്ത് കേസിൽ സമഗ്രമായ അന്വേഷണം വേണമെന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.
അന്വേഷണം ഏത് ഏജൻസി നടത്തണമെന്നത് കേന്ദ്ര സർക്കാരിനു തീരുമാനിക്കാം. അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഉൾപ്പെടുത്തണോ എന്നു തീരുമാനിക്കേണ്ടത് അന്വേഷണം നടത്തുന്ന ഏജൻസിയാണ്.
വിഷയം സിപിഎം അവൈലബിൾ പോളിറ്റ് ബ്യൂറോ ചർച്ച ചെയ്തു. ഇക്കാര്യത്തിൽ സാന്പത്തിക കുറ്റകൃത്യമായത് കൊണ്ട് പാർട്ടിക്കോ സർക്കാരിനോ ബന്ധമില്ലെന്നതാണ് സിപിഎമ്മിന്റെ നിലപാട്. അടുത്ത മാസം ചേരുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ ആവശ്യമെങ്കിൽ വിഷയം ചർച്ച ചെയ്യുമെന്നും യെച്ചൂരി വ്യക്തമാക്കി.