നിർമല സീതാരാമൻ വിഷപ്പാന്പാണെന്ന് തൃണമൂൽ എംപി
Monday, July 6, 2020 12:24 AM IST
കോൽക്കത്ത: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിഷപ്പാന്പ് ആണെന്നു തൃണമൂൽ കോൺഗ്രസ് എംപി കല്യാൺ ബാനർജി. ഇന്ധന വിലവർധനയ്ക്കെതിരേ ബങ്കുരയിൽ ശനിയാഴ്ച നടത്തിയ പ്രതിഷേധറാലിക്കിടെയായിരുന്നു ബാനർജിയുടെ വിവാദപരമായ പരാമർശമുണ്ടായത്.
ധനമന്ത്രിയുടെ നയങ്ങൾ രാജ്യത്തിന്റെ സന്പദ്ഘടനയെ തകർത്തുവെന്നും ലോകത്തെ ഏറ്റവും മോശം ധനമന്ത്രിയാണ് നിർമലയെന്നും ബാനർജി കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഇദ്ദേഹം രൂക്ഷ വിമർശനമുയർത്തി. എംപിയുടെ പരാമർശത്തിനെതിരേ ബിജെപി രൂക്ഷ വിമർശനമുയർത്തി. ബാനർജിക്കെതിരെ കേസ് നല്കുമെന്നു ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹ പറഞ്ഞു.