കോവിഡ് മരണം റിപ്പോർട്ട് ചെയ്തത് രണ്ടു മാസത്തിനുശേഷം
Saturday, June 6, 2020 12:32 AM IST
ഇൻഡോർ: മധ്യപ്രദേശിൽ ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടത് രണ്ടു മാസങ്ങൾക്കുശേഷം. ഇൻഡോറിൽ ഏപ്രിൽ ആറിന് മരിച്ച 42 വയസുള്ള ഒരു രോഗിയുടെ വിവരങ്ങളാണ് ആരോഗ്യവകുപ്പ് അധികൃതർ കഴിഞ്ഞദിവസം പുറത്തുവിട്ടത്.
ഇത്തരത്തിൽ ഒരുവിധ ന്യായീകരണവുമില്ലാത്ത വൈകലിന്റെ കാരണം അന്വേഷിച്ചു കണ്ടെത്തുമെന്ന് ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ എം.പി. ശർമ അറിയിച്ചു.