ലഡാക്ക്: പ്രധാനമന്ത്രി ചർച്ച നടത്തി
Wednesday, May 27, 2020 12:03 AM IST
ന്യൂഡൽഹി: ലഡാക്കിലെ സ്ഥിതി സംബന്ധിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല ചർച്ച നടത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്ത്, മൂന്നു സേനാമേധാവികൾ തുടങ്ങിയവർ പങ്കെടുത്തു. അതിർത്തിയിലെ യഥാർഥ കൈവശരേഖയുടെ പദവി മാറ്റാൻ അനുവദിക്കില്ലെന്നു നേരത്തേ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു.