അഹമ്മദാബാദിൽ 36 രോഗികളുടെ പേര് പരസ്യപ്പെടുത്തി
Saturday, April 4, 2020 12:44 AM IST
അഹമ്മദാബാദ്: കൊറോണ വൈറസ് ബാധിച്ച കൂടുതൽ പേരെ എത്രയും പെട്ടെന്നു കണ്ടെത്തുന്നതിനായി അഹമ്മദാബാദിൽ 36 രോഗികളുടെ പേര് പരസ്യപ്പെടുത്തി. രാജ്യത്തു രോഗവ്യാപന സാധ്യത കൂടുതലുള്ള 10 ഹോട്ട്സ്പോട്ടുകളിലൊന്നാണ് അഹമ്മദാബാദ്.
വ്യാഴാഴ്ച 29 പേരുടെയും ഇന്നലെ ഏഴു പേരുടെയും പേരുകളാണ് അഹമ്മദാബാദ് മുനിസിപ്പൽ കോർപറേഷൻ പരസ്യപ്പെടുത്തിയത്. അഹമ്മദാബാദ് ജില്ലയിൽ 38 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 36 പേരും നഗരപരിധിക്കുള്ളിലുള്ളവരാണ്.