മുഴുവൻ വായ്പകൾക്കും ലോക്ക് ഡൗൺ!
Saturday, March 28, 2020 12:07 AM IST
മും​​​ബൈ: എ​​​ല്ലാ വാ​​​യ്പ​​​ക​​​ളു​​​ടെ​​​യും തി​​​രി​​​ച്ച​​​ട​​​വി​​​നു മൂ​​​ന്നു​​​മാ​​​സം സാ​​​വ​​​കാ​​​ശം. ബാ​​​ങ്കു​​​ക​​​ളു​​​ടെ പ​​​ലി​​​ശ​​​നി​​​ര​​​ക്ക് ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യും. കോ​​​വി​​​ഡ്-19 മ​​​ഹാ​​​മാ​​​രി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഇ​​​ന്ന​​​ലെ പ്ര​​​ഖ്യാ​​​പി​​​ച്ച വാ​​​യ്പ ന​​​ൽ​​​കാ​​​വു​​​ന്ന തു​​​ക 3.74 ല​​​ക്ഷം കോ​​​ടി രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള​​​താ​​​ണു റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ പാ​​​ക്കേ​​​ജ്.

റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​ർ ശ​​​ക്തി​​​കാ​​​ന്ത ദാ​​​സ് ഇ​​​ന്ന​​​ലെ പ്ര​​​ഖ്യാ​​​പി​​​ച്ച ന​​​ട​​​പ​​​ടി​​​ക​​​ൾ ഭ​​​വ​​​ന-​​​വാ​​​ഹ​​​ന വാ​​​യ്പ​​​യ​​​ട​​​ക്കം എ​​​ല്ലാ വാ​​​യ്പ​​​ക​​​ൾ​​​ക്കും പ​​​ലി​​​ശ കു​​​റ​​​യാ​​​ൻ സ​​​ഹാ​​​യി​​​ക്കും. ബാ​​​ങ്കു​​​ക​​​ളി​​​ലെ നി​​​ക്ഷേ​​​പ പ​​​ലി​​​ശ​​​യും കു​​​റ​​​യും. റീ​​​പോ നി​​​ര​​​ക്കി​​​ൽ മു​​​ക്കാ​​​ൽ ശ​​​ത​​​മാ​​​നം കു​​​റ​​​വാ​​​ണു വ​​​രു​​​ത്തി​​​യ​​​ത്.
ഭ​​​വ​​​ന, വാ​​​ഹ​​​ന വാ​​​യ്പ​​​ക​​​ളു​​​ടെ ഇ​​​എം​​​ഐ അ​​​ട​​​ക്കം എ​​​ല്ലാ തി​​​രി​​​ച്ച​​​ട​​​വു​​​ക​​​ൾ​​​ക്കും മൂ​​​ന്നു​​​മാ​​​സം സാ​​​വ​​​കാ​​​ശം ല​​​ഭി​​​ക്കും. മൂ​​​ന്നു​​​മാ​​​സ​​​ത്തേ​​​ക്ക് ബാ​​​ങ്ക് യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യും എ​​​ടു​​​ക്കി​​​ല്ല.

കാർഷിക വായ്പയും ക്രെഡിറ്റ് കാർഡ് ബാധ്യതയും മോറട്ടോറിയത്തിൽ

മും​​​ബൈ: വാ​​​യ്പ​​​ക​​​ളു​​​ടെ തി​​​രി​​​ച്ച​​​ട​​​വി​​​നു മൂ​​​ന്നു​​​മാ​​​സം സാ​​​വ​​​കാ​​​ശം അ​​​നു​​​വ​​​ദി​​​ച്ച​​​തു കാ​​​ർ​​​ഷി​​​ക​​​ വാ​​​യ്പ​​​ക​​​ൾ​​​ക്കും ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് ബാ​​​ധ്യ​​​ത​​​യ്ക്കും ബാ​​​ധ​​​ക​​​മാ​​​ണ്. വി​​​ള​​​വാ​​​യ്പ, റീ​​​ട്ടെ​​​യി​​​ൽ വാ​​​യ്പ, ടേം ​​​ലോ​​​ൺ എ​​​ന്നി​​​ങ്ങ​​​നെ ഏ​​​തു രൂ​​​പ​​​ത്തി​​​ലെ​​​ടു​​​ത്ത കാ​​​ർ​​​ഷി​​​ക വാ​​​യ്പ​​​യും ഇ​​​തി​​​ന്‍റെ പ​​​രി​​​ധി​​​യി​​​ൽ വ​​​രു​​​മെ​​​ന്നു റി​​​സ​​​ർ​​​വ് ബാ​​​ങ്ക് സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​യു​​​ന്നു.

ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് ഇ​​​ട​​​പാ​​​ടി​​​ലെ ബാ​​​ധ്യ​​​ത​​​യ്ക്കും മോ​​​റ​​​ട്ടോ​​​റി​​​യ​​​മു​​​ണ്ട്. മാ​​​ർ​​​ച്ച് ഒ​​​ന്നു മു​​​ത​​​ൽ മേ​​​യ് 31 വ​​​രെ​​​യു​​​ള്ള ഗ​​​ഡു​​​ക്ക​​​ൾ​​​ക്കും ബാ​​​ധ്യ​​​ത​​​ക​​​ൾ​​​ക്കു​​​മാ​​​ണു മോ​​​റ​​​ട്ടോ​​​റി​​​യം അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. പൊ​​​തു​​​മേ​​​ഖ​​​ല-​​​സ്വ​​​കാ​​​ര്യ​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ൾ​​​ക്കു പു​​​റ​​​മേ ബാ​​​ങ്കി​​​ത​​​ര ധ​​​ന​​​കാ​​​ര്യ ക​​​ന്പ​​​നി (എ​​​ൻ​​​ബി​​​എ​​​ഫ്സി)​​​ക​​​ൾ, ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ, ഹൗ​​​സിം​​​ഗ് ഫി​​​നാ​​​ൻ​​​സ് ക​​​ന്പ​​​നി​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യ്ക്കും മോ​​​റ​​​ട്ടോ​​​റി​​​യം ബാ​​​ധ​​​ക​​​മാ​​​ണ്.

റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഗ​​​വ​​​ർ​​​ണ​​​റു​​​ടെ പ്ര​​​ധാ​​​ന പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ൾ

വായ്പാ മോറട്ടോറിയം

എ​​​ല്ലാ വാ​​​യ്പ​​​ക​​​ളു​​​ടെ​​​യും തി​​​രി​​​ച്ച​​​ട​​​വി​​​ന് മൂ​​​ന്നു മാ​​​സം മോ​​​റ​​​ട്ടോ​​​റി​​​യം. മാ​​​ർ​​​ച്ച് ഒ​​​ന്നി​​​നു നി​​​ല​​​വി​​​ലു​​​ള്ള വാ​​​യ്പ​​​ക​​​ൾ​​​ക്കാ​​​ണി​​​ത്.

സി​​​ബി​​​ൽ സ്കോ​​​ർ

പ്ര​​​വ​​​ർ​​​ത്ത​​​ന​ മൂ​​​ല​​​ധ​​​ന വാ​​​യ്പ, ഓ​​​വ​​​ർ​​​ഡ്രാ​​​ഫ്റ്റ് തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ പ​​​ലി​​​ശ​ അ​​​ട​​​വി​​​നും മൂ​​​ന്നു​​​മാ​​​സ സാ​​​വ​​​കാ​​​ശം.

ഇ​​​ങ്ങ​​​നെ മൂ​​​ന്നു​​​മാ​​​സം പ​​​ലി​​​ശ അ​​​ട​​​യ്ക്കാ​​​തി​​​രി​​​ക്കു​​​ന്ന​​​തു​​​കൊ​​​ണ്ട് വാ​​​യ്പ​​​യെ പ്ര​​​ശ്ന​​​വാ​​​യ്പ​​​യോ നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​യോ ആ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​ല്ല. വാ​​​യ്പ എ​​​ടു​​​ത്ത​​​യാ​​​ളി​​​ന്‍റെ സി​​​ബി​​​ൽ സ്കോ​​​റി​​​നെ​​​യും ബാ​​​ധി​​​ക്കി​​​ല്ല.

റീപോ കുറച്ചു

ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ൽ​​​നി​​​ന്നു ന​​​ൽ​​​കു​​​ന്ന അ​​​ടി​​​യ​​​ന്ത​​​ര ഹ്ര​​​സ്വ​​​കാ​​​ല വാ​​​യ്പ​​​യു​​​ടെ പ​​​ലി​​​ശ​​​യാ​​​യ റീ​​​പോ നി​​​ര​​​ക്ക് 0.75 ശ​​​ത​​​മാ​​​നം കു​​​റ​​​ച്ചു. 4.4 ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഇ​​​നി റീ​​​പോ. റി​​​വേ​​​ഴ്സ് റീ​​​പോ 0.9 ശ​​​ത​​​മാ​​​നം കു​​​റ​​​ച്ചു നാ​​​ലു​​​ ശ​​​ത​​​മാ​​​ന​​​മാ​​​ക്കി. ബാ​​​ങ്ക് റേ​​​റ്റ്, മാ​​​ർ​​​ജി​​​ന​​​ൽ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ഫ​​​സി​​​ലി​​​റ്റി എ​​​ന്നി​​​വ 5.4 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 4.65 ശ​​​ത​​​മാ​​​ന​​​മാ​​​യി. ഇ​​​വ​​​യെ​​​ല്ലാം പ​​​ലി​​​ശ താ​​​ഴ്ത്താ​​​ൻ ബാ​​​ങ്കു​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കും.


സി​​​ആ​​​ർ​​​ആ​​​ർ താഴ്ത്തി

ബാ​​​ങ്കു​​​ക​​​ളു​​​ടെ ക​​​രു​​​ത​​​ൽ​​പ​​​ണ അ​​​നു​​​പാ​​​തം (കാ​​​ഷ് റി​​​സ​​​ർ​​​വ് റേ​​​ഷ്യോ-​​​സി​​​ആ​​​ർ​​​ആ​​​ർ) ഒ​​​രു​​​ശ​​​ത​​​മാ​​​നം താ​​​ഴ്ത്തി മൂ​​​ന്നു​​​ ശ​​​ത​​​മാ​​​ന​​​മാ​​​ക്കി. ഇ​​​തു​​​വ​​​ഴി വാ​​​യ്പ ന​​​ൽ​​​കാ​​​വു​​​ന്ന തു​​​ക​​​യി​​​ൽ 1.37 കോ​​​ടി രൂ​​​പ വ​​​ർ​​​ധി​​​ക്കും.

ലോം​​​ഗ് ടേം ​​​റീ​​​പോ

ലോം​​​ഗ് ടേം ​​​റീ​​​പോ ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ലൂ​​​ടെ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് ഒ​​​രു​​​ല​​​ക്ഷം കോ​​​ടി രൂ​​​പ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ല​​​ഭ്യ​​​മാ​​​ക്കും.

വായ്പത്തുക

മാ​​​ർ​​​ജി​​​ന​​​ൽ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ഫ​​​സി​​​ലി​​​റ്റി​​​യി​​​ൽ ന​​​ൽ​​​കു​​​ന്ന ഒ​​​രു​​​ശ​​​ത​​​മാ​​​നം ഇ​​​ള​​​വു​​​വ​​​ഴി വാ​​​യ്പ ന​​​ൽ​​​കാ​​​വു​​​ന്ന തു​​​ക 1.37 ല​​​ക്ഷം കോ​​​ടി​ രൂ​​​പ വ​​​ർ​​​ധി​​​പ്പി​​​ക്കും.

ബാങ്കുകൾക്ക് കൂടുതൽ പണം

സിആർആർ താഴ്ത്തിയത്, ലോം​​​ഗ് ടേം ​​​റീ​​​പോ ഓ​​​പ്പ​​​റേ​​​ഷ​​​ൻ, മാ​​​ർ​​​ജി​​​ന​​​ൽ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ഫ​​​സി​​​ലി​​​റ്റി​​​യി​​​ലെ ഇളവ് എന്നീ മൂ​​​ന്നി​​​ന​​​ങ്ങ​​​ളി​​​ലാ​​​യി 3.74 ലക്ഷം കോ​​​ടി രൂ​​​പ ബാ​​​ങ്കു​​​ക​​​ൾ​​​ക്ക് അ​​​ധി​​​ക​​​വാ​​​യ്പാ വി​​​ത​​​ര​​​ണ​​​ത്തി​​​നു കി​​​ട്ടും. നേ​​​ര​​​ത്തേ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ചി​​​ല ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ 2.8 ല​​​ക്ഷം കോ​​​ടി രൂ​​​പ അ​​​ധി​​​കം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​രു​​​ന്നു.

ഇ​​​​എം​​​​ഐ യി​​​ൽ വ​​​രു​​​ന്ന മാ​​​റ്റം

റീ​​​​പോ നി​​​​ര​​​​ക്ക് മു​​​​ക്കാ​​​​ൽ ശ​​​​ത​​​​മാ​​​​നം കു​​​​റ​​​​ച്ചു.
ഇ​​​​തേ തോ​​​​തി​​​​ൽ ബാ​​​​ങ്കു​​​​ക​​​​ൾ ഭ​​​​വ​​​​ന​​​​വാ​​​​യ്പാ പ​​​​ലി​​​​ശ കു​​​​റ​​​​ച്ചാ​​​​ൽ ഇ​​​​എം​​​​ഐ (പ്ര​​​​തി​​​​മാ​​​​സ തു​​​​ല്യ​​​​ഗ​​​​ഡു)​​​​യി​​​​ൽ വ​​​​രു​​​​ന്ന മാ​​​​റ്റം ഇ​​​​ങ്ങ​​​​നെ:

വാ​​​​യ്പ​​​​ത്തു​​​​ക - 30,00,000 രൂ​​​​പ
കാ​​​​ലാ​​​​വ​​​​ധി - 20 വ​​​​ർ​​​​ഷം
പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്ക് - 7.95 ശ​​​​ത​​​​മാ​​​​നം
ഇ​​​​എം​​​​ഐ - 24,999.92 രൂ​​​​പ
പ​​​​ലി​​​​ശ കു​​​​റ​​​​യു​​​​ന്പോ​​​​ൾ ഉ​​​​ള്ള നി​​​​ര​​​​ക്ക് - 7.2 ശ​​​​ത​​​​മാ​​​​നം
പു​​​​തി​​​​യ ഇ​​​​എം​​​​ഐ - 23,620. 47 രൂ​​​​പ
കു​​​​റ​​​​വ് - 1379. 45 രൂ​​​​പ

നി​​​​ല​​​​വി​​​​ലു​​​​ള്ള വാ​​​​യ്പ​​​​ക​​​​ളി​​​​ൽ ഇ​​​​എം​​​​ഐ പു​​​​തു​​​​ക്കി ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​തും (അ​​​​ല്ലെ​​​​ങ്കി​​​​ൽ കാ​​​​ലാ​​​​വ​​​​ധി കു​​​​റ​​​​യ്ക്കു​​​​ന്ന​​​​തും) വാ​​​​യ്പാ ഉ​​​​ട​​​​ന്പ​​​​ടി​​​​യി​​​​ലെ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ​​​​ക്ക് അ​​​​നു​​​​സൃ​​​​ത​​​​മാ​​​​യി​​​​ട്ടാ​​​​ണ്.

ബാ​​​​ഹ്യ​​​​നി​​​​ര​​​​ക്കു​​​​മാ​​​​യി ബ​​​​ന്ധി​​​​പ്പി​​​​ച്ച വാ​​​​യ്പ​​​​ക​​​​ൾ പ​​​​ല​​​​തും റീ​​​​പോ റേ​​​​റ്റി​​​​നോ​​​​ടാ​​​​ണു ബ​​​​ന്ധി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​വ​​​​യി​​​​ൽ പ​​​​ലി​​​​ശ​​​​നി​​​​ര​​​​ക്ക് റീ​​​​പോ​​​​യി​​​​ലെ മാ​​​​റ്റ​​​​ത്തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ചു കു​​​​റ​​​​യും.

എം​​​​സി​​​​എ​​​​ൽ​​​​ആ​​​​ർ, ബേ​​​​സ് റേ​​​​റ്റ് അ​​​​ധി​​​​ഷ്ഠി​​​​ത വാ​​​​യ്പ​​​​ക​​​​ൾ​​​​ക്ക് അ​​​​വ പു​​​​തു​​​​ക്കി നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്പോ​​​​ഴേ നി​​​​ര​​​​ക്കു മാ​​​​റൂ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.