രാമായണം സീരിയൽ പുനഃസംപ്രേഷണം ചെയ്യുന്നു
Saturday, March 28, 2020 12:07 AM IST
ന്യൂഡൽഹി: രാജ്യവ്യാപകമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീടുകളിൽ കഴിയുന്നവരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ രാമായണം സീരിയലിന്റെ പുനഃസംപ്രേഷണവുമായി കേന്ദ്ര സർക്കാർ.
കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച മുതൽ രാവിലെ ഒൻപത് മുതൽ പത്തു വരെയും രാത്രി ഒൻപതു മണി മുതൽ പത്തു വരെയുമാണ് രാമായണം സംപ്രേഷണം ചെയ്യുക. 1987ലാണ് ആദ്യമായി രാമായണം ദൂരദർശനിൽ സംപ്രേഷണം ചെയ്തത്.