തമിഴ്നാട്ടിൽ ആദ്യ കോവിഡ് മരണം മധുരയിൽ
Wednesday, March 25, 2020 11:43 PM IST
മധുര: തമിഴ്നാട്ടിൽ അന്പത്തിനാലു വയസുള്ള പുരുഷൻ കോവിഡ് ബാധിച്ച് മരിച്ചു. മധുരയിലെ ആശുപത്രിയിലായിരുന്നു മരണം.തമിഴ്നാട്ടിലെ ആദ്യ കോവിഡ് മരണമാണിത്. ദീർഘകാലമായി ഇയാൾക്ക് കടുത്ത പ്രമേഹവും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു.
ഇതോടെ ഇന്ത്യയിലെ ആകെ മരണം പത്ത് ആയി.