മുന്നറിയിപ്പുമായി ഡൽഹി ഹൈക്കോടതി
Thursday, February 27, 2020 12:12 AM IST
ന്യൂഡൽഹി: ഡൽഹിയിൽ നിരവധി പേരുടെ മരണത്തിനിടയാക്കിയ കലാപത്തിലേക്ക് വിരൽ ചൂണ്ടി 1984ലെ സിക്ക് കലാപത്തിന് സമാനമായ സാഹചര്യം ഉണ്ടാകാൻ അനുവദിക്കരുതെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി. ഇക്കാര്യത്തിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും കോടതി നിർദേശിച്ചു.
ജനങ്ങളുടെ പുനരധിവാസം ഉൾപ്പെടെയുളള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അഭിഭാഷക സുബൈദ ബീഗത്തെ അമിക്കസ് ക്യൂറിയായും കോടതി നിയോഗിച്ചു.
സംഘർഷത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെയും ഇരകളെയും നേരിട്ട് കാണാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളിൽ ഭരണഘടനാ പദവി വഹിക്കുന്നവരോട് കോടതി നിർദേശിച്ചു. നാട്ടിൽ നിയമം നിലനിൽക്കുന്നുണ്ട് എന്ന് ജനത്തെ ബോധ്യപ്പെടുത്താൻ ഇത് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.