മോദിക്ക് നന്ദി രേഖപ്പെടുത്തി സബർമതി ആശ്രമത്തിൽ
Tuesday, February 25, 2020 12:54 AM IST
അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മജിയുടെ ഓർമകൾ ഉറങ്ങുന്ന സബർമതി ആശ്രമം യുഎസ് പ്രസിഡന്റ് ട്രംപും ഭാര്യ മെലാനിയയും സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണ് ഇരുവരും ആശ്രമം ചുറ്റിക്കണ്ടത്. സ്വാശ്രയത്വത്തിന്റെ പ്രതീകമെന്ന നിലയിൽ ഗാന്ധിജി ഉപയോഗിച്ചിരുന്ന ചർക്കയെക്കുറിച്ചുള്ള വിവരണം ട്രംപും മെലാനിയും ശ്രദ്ധാപൂർവം കേട്ടിരുന്നു. ചർക്കയിൽ നൂൽനൂൽക്കാനും അൽപസമയം ശ്രമിച്ചു.
“ എന്റെ മഹാനായ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിസ്മയകരമായ ഈ സന്ദർശനത്തിന് നന്ദി” എന്ന് ആശ്രമത്തിലെ സന്ദർശക പുസ്തകത്തിൽ രേഖപ്പെടുത്തിയ ശേഷമായിരുന്നു ട്രംപിന്റെ മടക്കം.