10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
Friday, February 21, 2020 12:21 AM IST
കോയന്പത്തൂർ: അവിനാശി അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കു പത്തു ലക്ഷം രൂപ ധനസഹായം നല്കുമെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ഒരാഴ്ചയ്ക്കകം രണ്ടു ലക്ഷം രൂപ നല്കും. ബാക്കി തുക നടപടിക്രമങ്ങൾ പൂർത്തിയായശേഷം നല്കും. അപകടത്തിൽ മരിച്ച കെഎസ്ആർടിസി ജീവനക്കാരുടെ കുടുംബങ്ങൾക്ക് 30 ലക്ഷം രൂപ ഇൻഷ്വറൻസ് പദ്ധതി പ്രകാരം നല്കും. പരിക്കേറ്റവരുടെ ചികിത്സച്ചെലവ് സർക്കാർ വഹിക്കും.