പോപ്പുലർ ഫ്രണ്ട് നേതാക്കൾക്ക് ഇഡി സമൻസ്
Wednesday, January 29, 2020 12:20 AM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിൽ കേസിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും റീഹാബ് ഇന്ത്യ ഫൗണ്ടേഷന്റെയും ഏഴു ഭാരവാഹികൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്. ഇന്നു ഹാജരാകാനാണു നിർദേശം. പൗരത്വ നിയമ ഭേദഗതിക്കെതിരേ യുപിയിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടന്ന അക്രമസമരങ്ങൾക്ക് പോപ്പുലർ ഫ്രണ്ട് സാന്പത്തിക പിന്തുണ നല്കിയെന്ന കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണു സമൻസ് അയച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.