പുൽവാമയിൽ കൊല്ലപ്പെട്ടതു പാക് പൗരനായ കൊടും ഭീകരൻ
Saturday, January 25, 2020 12:34 AM IST
ശ്രീനഗർ: കാഷ്മീരിലെ പുൽവാമയിൽ ബുധനാഴ്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് പാക് പൗരനായ കൊടുംഭീകരൻ. ജയ്ഷ്-ഇ-മുഹമ്മദ് ഭീകരനായ അബു സയ്ഫുള്ളയാണ് കൊല്ലപ്പെട്ടത്. അബു സയ്ഫുള്ള, അബു ഖാസിം തുടങ്ങിയ പേരുകളിലായിരുന്നു ഇയാൾ പ്രവർത്തിച്ചിരുന്നത്. ഒന്നര വർഷമായി തെക്കൻ കാഷ്മീരിൽ ഭീകരപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
രണ്ടു നാട്ടുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ സയ്ഫുള്ള പ്രതിയായിരുന്നു. ജയ്ഷ് ചീഫ് കമാൻഡർ ഖദ്രി യാസിറിന്റെ ഉറ്റ അനുയായി ആയിരുന്നു സയ്ഫുള്ള.