മലയാളി നഴ്സിന്റെ ആരോഗ്യനില തൃപ്തികരം
Friday, January 24, 2020 12:29 AM IST
ന്യൂഡൽഹി: മലയാളി നഴ്സിന് സൗദി അറേബ്യയിൽ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്നു കേന്ദ്ര സർക്കാർ. അസുഖ ബാധിതയായ നഴ്സ് സൗദിയിലെ അസീർ നാഷണൽ ആശുപത്രിയിൽ ചികിത്സയിലാണെന്നും നില മെച്ചപ്പെട്ടു വരുന്നുണ്ടെ ന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വി. മുരളീധരൻ അറിയിച്ചു.
മലയാളികളുൾപ്പടെ നൂറോളം നഴ്സുമാരെ പരിശോധനയ്ക്കു വിധേയമാക്കിയതിൽ ഒരാൾക്കു മാത്രമാണു വൈറസ്ബാധ സ്ഥിരീകരിച്ചതെ ന്നും മന്ത്രി അറിയിച്ചു.