മാനഭംഗക്കൊല: രണ്ടു പേർക്കു വധശിക്ഷ
Monday, January 20, 2020 12:27 AM IST
ചിക്കമഗളൂരു: പതിനെട്ടുകാരിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർക്കു കർണാടക ചിക്കമഗളൂരു കോടതി ശനിയാഴ്ച വധശിക്ഷ വിധിച്ചു.
ശൃംഗേരി സ്വദേശികളായ പ്രദീപ്(32), സന്തോഷ്(24) എന്നിവരാണു ശിക്ഷിക്കപ്പെട്ടത്. 2016 ഫെബ്രുവരിയിലായിരുന്നു സംഭവം. കോളജിൽനിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊന്നശേഷം മൃതദേഹം പൊട്ടക്കിണറ്റിൽ തള്ളുകയായിരുന്നു.