കാഷ്മീരിൽ ഇന്റർനെറ്റ് അശ്ലീല സിനിമകൾ കാണാനെന്ന് നീതി ആയോഗ് അംഗം
Monday, January 20, 2020 12:27 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിലുള്ളവർ ഇന്റർനെറ്റ് ഉപയോഗിച്ചിരുന്നത് അശ്ലീല സിനിമകൾ കാണാനെന്ന വിവാദ പരാമർശവുമായി നീതി ആയോഗ് അംഗം വി.കെ. സരസ്വത്. കാഷ്മീരിൽ ഇന്റർനെറ്റ് ഇല്ലെങ്കിൽ എന്താണു പ്രശ്നം? ഇന്റർനെറ്റിലൂടെ എന്താണ് അവിടെയുള്ളവർ കാണുന്നത്? അശ്ലീല സിനിമകൾ കാണുന്നതല്ലാതെ അവർ മറ്റൊന്നും ഇന്റർനെറ്റിൽ ചെയ്യുന്നില്ലെന്നും സരസ്വത് പരിഹസിച്ചു.
ധീരുഭായി അംബാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജിയുടെ ചടങ്ങിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഷ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ പ്രദേശത്ത് ഇന്റർനെറ്റിനു വിലക്കേർപ്പെടുത്തിയതു സാന്പത്തിക മേഖലയെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നും സരസ്വത് പറഞ്ഞു.