നിർഭയയുടെ അമ്മ കോൺഗ്രസ് സ്ഥാനാർഥി!
Saturday, January 18, 2020 12:24 AM IST
ന്യൂഡൽഹി: നിർഭയയുടെ അമ്മ ആശാദേവിയെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. ഡൽഹി തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയായി ആശാദേവി മത്സരിച്ചേക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കീർത്തി ആസാദാണ് പറഞ്ഞത്.
മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെതിരേ ആശാദേവിയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ, താൻ രാഷ്ട്രീയത്തിലിറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് ആശാദേവി മാധ്യമങ്ങളോടു പറഞ്ഞു. ഇതു സംബന്ധിച്ച് കോണ്‍ഗ്രസിലെ ആരോടും താൻ സംസാരിച്ചിട്ടില്ല. എന്റെ മകൾക്ക് നീതിയും കുറ്റവാളികൾക്ക് വധശിക്ഷയുമാണ് താൻ ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.
ആശാദേവിയെ കോണ്‍ഗ്രസിലെത്തിക്കുന്നതിലൂടെ ഡൽഹി തെരഞ്ഞടുപ്പിൽ അധികാരത്തിൽ തിരിച്ചെത്താനാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.