ജെ.പി. നഡ്ഡ ബിജെപി അധ്യക്ഷപദവിയിലേക്ക്
Saturday, January 18, 2020 12:24 AM IST
ന്യൂഡൽഹി: ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെ.പി. നഡ്ഡ ദേശീയ അധ്യക്ഷനാകും. 20നാണു തെരഞ്ഞെടുപ്പ്. നഡ്ഡയെ ഏകപക്ഷീയമായി തെരഞ്ഞെടുക്കുമെന്നാണ് അറിയുന്നത്. ബിജെപി ദേശീയ അധ്യക്ഷനായ അമിത്ഷാ കേന്ദ്ര ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റതിനു പിന്നാലെയാണ് നഡ്ഡയ്ക്ക് വർക്കിംഗ് പ്രസിഡന്റിന്റെ ചുമതല ലഭിച്ചത്.
ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 20 ആണ്. തെരഞ്ഞെടുപ്പു ആവശ്യമായി വന്നാൽ അതിനടുത്ത ദിവസം നടക്കുമെന്നാണ് പാർട്ടി ഇന്നലെ അറിയിച്ചത്.
മുതിർന്ന പാർട്ടി നേതാവ് രാധാ മോഹൻ സിംഗിനാണ് സംഘടനാ തെരഞ്ഞെടുപ്പു ചുമതല. ബിജെപിയുടെ സംഘടന തെരഞ്ഞെടുപ്പു നടപടികൾ 21നു പൂർത്തിയാകുമെന്ന് അദ്ദേഹം അറിയിച്ചു.