പൗരത്വ നിയമഭേദഗതി: പൊതുസമ്മതത്തോടെ പുതിയ നിയമം കൊണ്ടുവരണമെന്ന് മായാവതി
Thursday, January 16, 2020 12:30 AM IST
ലക്നോ: പൗരത്വ നിയമഭേദഗതി പിൻവലിച്ച് പൊതു സമ്മതത്തോടെ പുതിയ നിയമം കൊണ്ടുവരണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.
ബിജെപിയും കോൺഗ്രസും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. മറ്റുള്ളവരെ വിശ്വാസത്തിൽ എടുക്കാത്താതെയാണ് കേന്ദ്രത്തിലെ ബിജെപി സർക്കാർ നിയമം പാസാക്കിയത്.
ബിൽ പാർലമെന്റിന്റെ സ്റ്റാൻഡിംഗ് കമ്മിറ്റിക്കു വിടണമെന്നാണ് ബിഎസ്പി ആവശ്യപ്പെട്ടതെന്ന് 64-ാം ജന്മദിനത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അവർ പറഞ്ഞു. പൗരത്വത്തിന്റെ പേരിൽ കോൺഗ്രസും ബിജെപിയും രാഷ്ട്രീയം കളിക്കുകയാണെന്നും മായാവതി കൂട്ടിച്ചേർത്തു.