തെലുങ്കാന ഏറ്റുമുട്ടൽ കൊലപാതകം മൂന്നംഗ സമിതി അന്വേഷിക്കും
തെലുങ്കാന ഏറ്റുമുട്ടൽ കൊലപാതകം മൂന്നംഗ സമിതി അന്വേഷിക്കും
Friday, December 13, 2019 1:00 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ലു​ങ്കാ​ന മാ​ന​ഭം​ഗ കേ​സി​ലെ പ്ര​തി​ക​ൾ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം സു​പ്രീം കോ​ട​തി​യി​ൽ​നി​ന്നു വി​ര​മി​ച്ച ജ​സ്റ്റീ​സ് വി.​എ​സ്. സി​ർ​പു​ർ​ക​ർ അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ സ​മി​തി അ​ന്വേ​ഷി​ക്കും. ബോം​ബെ ഹൈ​ക്കോ​ട​തി റി​ട്ട. ജ​സ്റ്റീ​സ് രേ​ഖ പ്ര​കാ​ശ് സോ​ണ്ടു​ർ ബ​ൽ​ദോ​ത്ത, സി​ബി​ഐ മു​ൻ ഡ​യ​റ​ക്ട​ർ ഡി.​കെ. കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​രെ സ​മി​തി അം​ഗ​ങ്ങ​ളാ​യും സു​പ്രീം​കോ​ട​തി നി​യ​മി​ച്ചു.

ആ​റ് മാ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

സു​പ്രീം​കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ഉ​ണ്ടാ​കു​ന്ന​തു വ​രെ മ​റ്റൊ​രു കോ​ട​തി​യും ഇ​ക്കാ​ര്യം പ​രി​ഗ​ണി​ക്കു​ക​യും അ​ന്വേ​ഷി​ക്കു​ക​യും ചെ​യ്യ​രു​ത്. തെ​ലു​ങ്കാ​ന ഹൈ​ക്കോ​ട​തി എ​ട്ടം​ഗ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച​തും ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​ത്തി​ന് നി​ർ​ദേ​ശി​ച്ച​തും പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. വെ​ടി​വെ​പ്പ് സം​ഭ​വം വ്യാ​ജ​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി അ​ഭി​ഭാ​ഷ​ക​രാ​യ ജി.​എ​സ്. മ​ണി, പ്ര​ദീ​പ് കു​മാ​ർ യാ​ദ​വ് എ​ന്നി​വ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി.


സം​ഭ​വം പോ​ലീ​സ് ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്നു​ള്ള ഹ​ർ​ജി​ക്കാ​രു​ടെ ആ​രോ​പ​ണം കോ​ട​തി ക​ണ​ക്കി​ലെ​ടു​ത്തി​ല്ല. പോ​ലീ​സ് ഇ​ക്കാ​ര്യ​ത്തി​ൽ കു​റ്റ​ക്കാ​രാ​ണെ​ന്നു ത​ങ്ങ​ൾ പ​റ​യു​ന്നി​ല്ല. എ​ന്നാ​ൽ, യ​ഥാ​ർ​ഥ​ത്തി​ൽ എ​ന്താ​ണ് ന​ട​ന്ന​തെ​ന്ന് ത​ങ്ങ​ൾ​ക്ക് അ​റി​യേ​ണ്ട​തു​ണ്ട്. അ​തു​കൊ​ണ്ട് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ന്ന​താ​യി കോ​ട​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.