കാഷ്മീർ താഴ്വരയിൽ എസ്എംഎസ് നിരോധനം നീക്കി
Wednesday, December 11, 2019 12:09 AM IST
ശ്രീനഗർ: കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ ഈ വർഷം ഓഗസ്റ്റ് അഞ്ചുമുതൽ മൊബൈൽ എസ്എംഎസ് സേവനങ്ങൾക്ക് സർക്കാർ ഏർപ്പെടുത്തിയ നിരോധനം ഇന്നലെ നീക്കി.
40 ലക്ഷം ഉപയോക്താക്കൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ബാങ്കുകളിൽനിന്നും മറ്റുമുള്ള സന്ദേശങ്ങൾ ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി വ്യവസായികൾ ഉൾപ്പെടെയുള്ളവർ സർക്കാരിനു പരാതി നല്കിയിരുന്നു. മൊബൈൽ സേവനങ്ങൾ ഒക്ടോബർ 14നു നിലവിൽവന്നെങ്കിലും തീവ്രവാദികൾ പൊതുജനത്തെ സ്വാധീനിക്കാൻ എസ്എംഎസ് സേവനങ്ങൾ ദുരുപയോഗപ്പെടുത്തുമെന്നതിലാണ് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു സർക്കാർ ഭാഷ്യം. എന്നാൽ, 25 ലക്ഷം പ്രീ പെയ്ഡ് കണക്ഷനുകളിൽ വാട്ട്സ് ആപ് തുടങ്ങി ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള വിലക്കു തുടരും.