ചർച്ച് ആക്ട് വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി
Saturday, December 7, 2019 12:32 AM IST
ന്യൂഡൽഹി: ദേശീയ തലത്തിൽ ചർച്ച് ആക്ട് കൊണ്ടുവരാൻ നിർദേശിക്കണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റീസുമാരായ രോഹിൻടണ്‍ നരിമാൻ, എസ്. രവീന്ദ്ര ഭട്ട് എന്നിവരുടെ ബെഞ്ചിന്റേതാണു നടപടി. നിയമം നിർമിക്കാൻ സർക്കാരിനോടു നിർദേശിക്കാനാവില്ലെന്നും ദേശീയ തലത്തിൽ ഇത്തരമൊരു നിയമത്തിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
നിലവിൽ പല സംസ്ഥാനങ്ങളിലും ചർച്ച് ആക്ട് നിലവിലുണ്ടെന്നും കേരളത്തിൽ ഇത്തരമൊരു നിയമം നിലവിലില്ലെന്നുമായിരുന്നു ഗൂഡല്ലൂർ എം.ജെ. ചെറിയാൻ അടക്കമുള്ള ഹർജിക്കാരുടെ വാദം. എന്നാൽ, ദേശീയ തലത്തിലാണെങ്കിലും കേരളത്തിലാണെങ്കിലും നിയമം കൊണ്ടുവരണമെന്നു നിർദേശിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.