ഇന്ത്യൻ വിദ്യാർഥികൾക്കായി സ്റ്റെപ്പ് ആപ്
Friday, December 6, 2019 11:28 PM IST
മുംബൈ: ഇന്ത്യൻ വിദ്യാർഥികൾക്ക് എഡ്യൂക്കേഷൻ- ടെക്നോളജി പഠനത്തിനായുള്ള ഗയിം അധിഷ്ഠിത പഠന സംവിധാനമായ സ്റ്റെപ്പ്ആപ്പ് അമിതാഭ് ബച്ചന്റെ സാന്നിധ്യത്തിൽ പേസ് ഐഐടി എംഡിയും എഡ്യൂസ് ഫണ്‍ ടെക്നോളജീസ് സിഇഒയുമായ പ്രവീണ്‍ ത്യാഗി അനാവരണം ചെയ്തു.
സ്റ്റെപ്പ് സ്കോളർ, സ്റ്റെപ്പ് ലേണ്‍ എന്നീ രണ്ടു പരിപാടികളിലൂടെ കണക്കിലും ശാസ്ത്രത്തിലും നൈപുണ്യം ഉണ്ടാക്കിയെടു ക്കുന്നതിലാണ് സ്റ്റെപ്പ്ആപ് തുടക്കമിടുന്നത്. അടിസ്ഥാന സ്മാർട്ട്ഫോണുകളിൽ പോലും ആപ് പ്രവർത്തിക്കും. ഏത് ഇന്ത്യക്കാരനും താങ്ങാവുന്നതാണ് നിരക്ക്. പഠനാവശ്യങ്ങൾക്കായി ഭാവിയിൽ കൂടുതൽ ആപ്പുകൾ അവതരിപ്പിക്കും. 20 വർഷത്തെ പ്രവൃത്തിപരിചയമുള്ള പേസ് ഗ്രൂപ്പിൽനിന്നാണ് സ്റ്റെപ് ആപ് വരുന്നതെന്ന് ഉടമകൾ അറിയിച്ചു.