കടൽക്കൊള്ളക്കാർ തട്ടിയെടുത്ത കപ്പലിലെ 18 ഇന്ത്യക്കാരെ മോചിപ്പിക്കാൻ ശ്രമമാരംഭിച്ചു
Thursday, December 5, 2019 11:25 PM IST
ന്യൂഡൽഹി: കടൽക്കൊള്ളക്കാർ തട്ടിക്കൊണ്ടുപോയ ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലിലെ 18 ഇന്ത്യക്കാരെയും ഒരു തുർക്കിക്കാരനെയും മോചിപ്പിക്കാൻ ശ്രമമാരംഭിച്ചു. 19 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായിരുന്നത്.
നൈജീരിയൻ തീരത്തിനടുത്തുവച്ചായിരുന്നു ചൊവ്വാഴ്ച രാത്രി കടൽക്കൊള്ളക്കാർ കപ്പൽ തട്ടിയെടുത്തതെന്നു മേഖലയിലെ കടൽമാർഗങ്ങൾ നിരീക്ഷിക്കുന്ന ആഗോള ഏജൻസി അറിയിച്ചു.