നേവിയുടെ പരിശീലന വിമാനം തകർന്നുവീണു, പൈലറ്റുമാർ രക്ഷപ്പെട്ടു
Sunday, November 17, 2019 1:00 AM IST
പനാജി: നാവികസേനയുടെ മിഗ് 29കെ പരിശീലനവിമാനം ഗോവയിൽ തകർന്നുവീണു. ഇതിലുണ്ടായിരുന്ന രണ്ടു പൈലറ്റുമാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി റിയർ അഡ്മിറൽ ഫിലിപ്പോസ് ജോർജ് പൈനുമൂട്ടിൽ അറിയിച്ചു.
ഡാബോലിമിലുള്ള നാവികസേനയുടെ ഐഎൻഎസ് ഹൻസ വ്യോമതാവളത്തിൽനിന്ന് പതിവുപരിശീലനത്തിനു പുറപ്പെട്ടതായിരുന്നു വിമാനം. എൻജിനു തീപിടിച്ച് പനാജിക്കു 15 കിലോമീറ്റർ അകലെ വെർനയിൽ തകർന്നുവീണു. വിമാനം ജനവാസമേഖലയിൽ പതിക്കുന്നത് ഒഴിവാക്കാൻ പൈലറ്റുമാർക്ക് കഴിഞ്ഞു.