ദക്ഷിണ ധ്രുവത്തിൽ രാത്രി ആയി; ചന്ദ്രയാൻ 2: ലാൻഡറുമായുള്ള ബന്ധം ഇനിയുണ്ടാകില്ല
Saturday, September 21, 2019 12:15 AM IST
ബെംഗളുരു: സോഫ്റ്റ് ലാൻഡിംഗിനുള്ള ശ്രമത്തിനിടെ ദിശതെറ്റി ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ ചന്ദ്രയാൻ 2 ലെ മോഡ്യൂൾ വിക്രം ലാന്‍ഡര്‍ ഉണരുമെന്ന പ്രതീക്ഷ അവസാനിച്ചു. ഒരു ചാന്ദ്രദിനമായ 14 ദിവസമായിരുന്നു ഇസ്രോ വിക്രം ലാന്‍ഡറിന് ആയുസ് നിശ്ചയിച്ചിരുന്നത്.
ആ കാലാവധി ഇന്നലെ അവസാനിച്ചു. വിക്രം ലാന്‍ഡര്‍ വിജയകരമായി ലാന്‍ഡ് ചെയ്തിരുന്നാലും 14 ദിവസത്തിനുശേഷം ചന്ദ്രനിലെ ദക്ഷിണ ധ്രുവം ഇരുട്ടിലേക്ക് മാറുമ്പോള്‍ ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമാകുമായിരുന്നു. സൂര്യപ്രകാശത്തിൽ നിന്നുള്ള ഊർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വിധത്തിലാണ് വിക്രം ലാൻഡർ നിർമിച്ചിരുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ താപനില മൈനസ് 183 ഡിഗ്രിയിലേക്ക് മാറും.