ആദ്യ കന്നഡ ശബ്‌ദ ചലച്ചിത്രത്തിൽ അഭിനയിച്ച നടി പദ്മാദേവി അന്തരിച്ചു
Friday, September 20, 2019 12:16 AM IST
ബം​​​ഗ​​​ളൂ​​​രു: ആ​​​ദ്യ ക​​​ന്ന​​​ഡ ശ​​​ബ്‌ദ ച​​​ല​​​ച്ചി​​​ത്ര​​​ത്തി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച ന​​​ടി പ​​​ദ്മാ​​​ദേ​​​വി(95) അ​​​ന്ത​​​രി​​​ച്ചു. ഹൃ​​​ദ​​​യാ​​​ഘാ​​​ത​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. 1934 ൽ ​​​ആ​​​ദ്യ ക​​​ന്ന​​​ഡ ശ​​​ബ്ദ ച​​​ല​​​ച്ചി​​​ത്ര​​​മാ​​​യ ഭ​​​ക്ത ധ്രു​​​വ​​​യി​​​ൽ പ​​​ദ്മാ​​​ദേ​​​വി അ​​​ഭി​​​ന​​​യി​​​ച്ചി​​​രു​​​ന്നു. 1936ൽ ​​​പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ സം​​​സാ​​​ര നൗ​​​കെ​​​യി​​​ലൂ​​​ടെ​​​യാ​​​ണു പ​​​ദ്മാ​​​ദേ​​​വി പ്ര​​​ശ​​​സ്തി​​​യി​​​ലേ​​​ക്കു​​​യ​​​ർ​​​ന്ന​​​ത്. നി​​​ര​​​വ​​​ധി നാ​​​ട​​​ക​​​ങ്ങ​​​ളി​​​ലും അ​​​ഭി​​​ന​​​യി​​​ച്ച ഇ​​​വ​​​ർ ബം​​​ഗ​​​ളൂ​​​രു ആ​​​കാ​​​ശ​​​വാ​​​ണി​​​യി​​​ലും ജോ​​​ലി ചെ​​​യ്തി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.