മഹാരാഷ്ട്രയിൽ കോൺഗ്രസും എൻസിപിയും 125 സീറ്റുകളിൽ വീതം മത്സരിക്കുമെന്നു പവാർ
Tuesday, September 17, 2019 12:31 AM IST
മുംബൈ: മഹാരാഷ്ട്ര നിയസഭാ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എൻസിപിയും 125 സീറ്റുകളിൽ വീതം മത്സരിക്കുമെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ. 38 സീറ്റുകൾ സഖ്യകക്ഷികൾക്കു നല്കുമെന്ന് അദ്ദേഹം അറിയിച്ചു. മഹാരാഷ്ട്രയിൽ 288 നിയമസഭാ മണ്ഡലങ്ങളാണുള്ളത്.
എൻസിപി പുതുമുഖങ്ങൾക്ക് അവസരം നല്കുമെന്നും ഏതാനും സീറ്റുകൾ കോൺഗ്രസുമായി വച്ചുമാറുമെന്നും പവാർ പറഞ്ഞു.
2014ൽ കോൺഗ്രസും എൻസിപിയും വെവ്വേറെയാണ് മത്സരിച്ചത്. കോൺഗ്രസിന് 42 സീറ്റും എൻസിപിക്ക് 41 സീറ്റുമാണു ലഭിച്ചത്. 122 സീറ്റു ലഭിച്ച ബിജെപി അധികാരത്തിലെത്തി. 63 സീറ്റോടെ ശിവസേന രണ്ടാമതായി.