എൻഡിടിവി പ്രമോട്ടർമാർക്കെതിരേ സിബിഐ കേസ്
Thursday, August 22, 2019 12:32 AM IST
ന്യൂഡൽഹി: വിദേശനിക്ഷേപം നേരിട്ടു സ്വീകരിക്കൽ (എഫ്ഡിഐ) ചട്ടം ലംഘിച്ച സംഭവത്തിൽ എൻഡിടിവി പ്രമോട്ടർമാരായ പ്രണോയി റോയി, രാധിക റോയി എന്നിവർക്കെതിരേ സിബിഐ കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന, അഴിമതി എന്നിവ ചുമത്തി സിഇഒ വിക്രമാദിത്യ ചന്ദ്രയ്ക്കെതിരേയും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബുധനാഴ്ച ചന്ദ്രയുടെ വീട്ടിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. ലണ്ടനിൽ എൻഡിടിവിയുമായി സഹകരിക്കുന്ന നെറ്റ്വർക്ക് പിഎൽസി(എൻഎൻപിഎൽസി) യിൽ എൻസിബിയു 2006 നവംബർ 30ന് നടത്തിയ നിക്ഷേപമാണ് സിബിഐ അന്വേഷിക്കുന്നത്.