നവീൻ പട്നായിക് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Monday, May 27, 2019 12:12 AM IST
ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രിയായി നവീൻ പട്നായിക് ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ബിജെഡി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട പട്നായിക് ഇന്നലെ ഗവർണർ പ്രഫ. ഗണേശി ലാലിനെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ചു. തുടർച്ചയായി അഞ്ചാം തവണയാണു നവീൻ പട്നായിക് ഒഡീഷ മുഖ്യമന്ത്രിയാകുന്നത്. 112 സീറ്റുകളാണ് ഇത്തവണ ബിജെഡി നേടിയത്. ബിജെപിക്ക് 23ഉം കോൺഗ്രസിന് ഒന്‍പതും സീറ്റുകൾ ലഭിച്ചു.