കുമാരസ്വാമിയും സിദ്ധരാമയ്യയും രാജിവയ്ക്കണമെന്ന് ബിജെപി നേതാവ്
Sunday, May 26, 2019 1:24 AM IST
ബംഗളൂരു: തെരഞ്ഞെടുപ്പ് പരാജയത്തിന്റെ വെളിച്ചത്തിൽ കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും കോൺഗ്രസ് പാർലമെന്ററി പാർട്ടിനേതാവ് സിദ്ധരാമയ്യയും തങ്ങളുടെ സ്ഥാനങ്ങൾ രാജിവയ്ക്കണമെന്ന് മുതിർന്ന ബിജെപി നേതാവ് ആർ. അശോക്.
സംസ്ഥാനത്തെ 28 ലോക്സഭാ സീറ്റുകളിൽ 25ൽ ബിജെപി നേടിയ വിജയത്തെ പരാമർശിച്ച് 177 നിയമസഭാ സീറ്റുകളിലെങ്കിലും ജനങ്ങൾ തങ്ങൾക്കു വോട്ട് ചെയ്തെന്നാണ് ഇത് അർഥമാക്കുന്നതെന്നു മുൻ ഉപമുഖ്യമന്ത്രി കൂടിയായ അശോക് പറഞ്ഞു.