മോദിയുടെ സേന: നഖ്വിക്കു ശാസന
Thursday, April 18, 2019 11:13 PM IST
ന്യൂഡൽഹി:സായുധസേനകളുടെ പേരിൽ തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തിയ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മുക്താർ അബ്ബാസ് നഖ്വിക്കു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശാസന. രാംപുരിൽ കഴിഞ്ഞ മൂന്നിനു നടന്ന റാലിയിൽ നഖ്വി നടത്തിയ ‘മോദിജി കി സേന’ എന്ന പരാമർശമാണ് നടപടിക്ക് ആധാരം. ഭാവയിൽ ഇത്തരം പരാമർശങ്ങൾ പാടില്ലെന്ന മുന്നറിയിപ്പ് നഖ്വിക്കു നൽകിയിട്ടുണ്ട്.
നേരത്തെ സംസ്ഥാനതെരഞ്ഞെടുപ്പ് കമ്മീഷൻ നഖ്വിയോടു വിശദീകരണം തേടിയിരുന്നു. മോദിജി കി സേന എന്നു പറഞ്ഞിരുന്നുവെന്നു മറുപടിയിൽ നഖ്വി ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിലുള്ള പരാമർശങ്ങളുടെ പേരിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രി മേനക ഗാന്ധി, ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാവ് അസംഖാൻ എന്നിവരെ പ്രചാരണത്തിൽ നിന്ന് താത്കാലികമായി കമ്മീഷൻ വിലക്കിയിരുന്നു.