റെയ്ഡ്; 82 കോടി രൂപയുടെ സ്വർണം പിടികൂടി
Thursday, April 18, 2019 11:13 PM IST
ന്യൂഡൽഹി: അനധികൃത പണമിടപാടു കേസുമായി ബന്ധപ്പെട്ട് ബാലാജി ഗോൾഡ് ജ്വല്ലറി ഉടമ കൈലാഷ് ഗുപ്തയുടെ ഹൈദരാബാദ്, വിജയവാഡ എന്നിവിടങ്ങളിലെ ജ്വല്ലറികളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 146 കിലോഗ്രാം സ്വർണം പിടികൂടി. വിപണിയിൽ 82 കോടി രൂപയോളം വരുമിത്. അഷ്ടലക്ഷ്മി ഗോൾഡ് കന്പനി ഉടമ നീൽ സുന്ദർ താരജ്, ചാർട്ടേർഡ് അക്കൗണ്ടന്റ് സഞ്ജയ് ശാരദ എന്നിവരുടെ ഓഫീസുകളിലും വസതികളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞദിവസം റെയ്ഡ് നടത്തിയിരുന്നു.