ആദായനികുതി റെയ്ഡിലൂടെ പ്രതിപക്ഷ പാർട്ടികളെ മോദി സർക്കാർ ആക്രമിക്കുന്നു: കോൺഗ്രസ്
Thursday, April 18, 2019 12:41 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി/ ചെ​​​​ന്നൈ: ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​നെ​​​​യും എ​​​​ൻ​​​​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റി​​​​നെ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ ആ​​​​ക്ര​​​​മി​​​​ക്കു​​​​ന്ന​​​​താ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ്. ഡി​​​​എം​​​​കെ നേ​​​​താ​​​​വ് ക​​​​നി​​​​മൊ​​​​ഴി​​​​യു​​​​ടെ തൂ​​​​ത്തു​​​​ക്കു​​​​ടി​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ റെ​​​​യ്ഡ് ന​​​​ട​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് ബി​​​​ജെ​​​​പി​​​​ക്കെ​​​​തി​​​​രേ ട്വീ​​​​റ്റു​​​​ക​​​​ളി​​​​ലൂ​​​​ടെ മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് ചി​​​​ദം​​​​ബ​​​​രം രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ​​​​ത്.


ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​നു മു​​​​ന്പാ​​​​യി ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പ് ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ൽ പ​​​​ക്ഷാ​​​​പാ​​​​ത​​​​പ​​​​ര​​​​മാ​​​​യ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി ചി​​​​ദം​​​​ബ​​​​രം ട്വീ​​​​റ്റ് ചെ​​​​യ്തു. ആ​​​​ദാ​​​​യ​​​​നി​​​​കു​​​​തി വ​​​​കു​​​​പ്പി​​​​നെ മോ​​​​ദി സ​​​​ർ​​​​ക്കാ​​​​ർ ആ​​​​യു​​​​ധ​​​​മാ​​​​യി ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​താ​​​​യി കോ​​​​ൺ​​​​ഗ്ര​​​​സ് വ​​​​ക്താ​​​​വ് സു​​​​ർ​​​​ജേ​​​​വാ​​​​ല പ​​​​റ​​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.