തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാഷ്ട്രപതി ദ്രൗ​​​പ​​​ദി മു​​​ർ​​​മു 22ന് ​​​ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തു​​​മെ​​​ന്നു സം​​​സ്ഥാ​​​ന​​​ത്തി​​​ന് അ​​​റി​​​യി​​​പ്പു ല​​​ഭി​​​ച്ച​​​താ​​​യി മ​​​ന്ത്രി വി.​​​എ​​​ൻ. വാ​​​സ​​​വ​​​ൻ പ​​​റ​​​ഞ്ഞു.

നെ​​​ടു​​​ന്പാ​​​ശേ​​​രി​​​യി​​​ൽ ഇ​​​റ​​​ങ്ങു​​​ന്ന രാ​​​‌ഷ‌്ട്ര​​​പ​​​തി അ​​​വി​​​ടെനി​​​ന്നു സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തും. സ​​​ന്നി​​​ധാ​​​ന​​​ത്തു വി​​​ശ്ര​​​മി​​​ച്ച ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും. തു​​​ട​​​ർ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തും. 23ന് പാ​​​ലാ സെ​​​ന്‍റ് തോ​​​മ​​​സ് കോ​​​ള​​​ജ് പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്ക് പോ​​​കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.