ആഗോള അയ്യപ്പസംഗമത്തിനു നൽകിയത് മൂന്നു കോടി
Tuesday, October 7, 2025 1:03 AM IST
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമം നടത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഫണ്ടിൽനിന്ന് മൂന്നു കോടി നൽകിയെന്നു സമ്മതിച്ച് മന്ത്രി വി.എൻ. വാസവൻ.
സ്പോണ്‍സർമാരിൽനിന്നു പണം കിട്ടുന്പോൾ ഈ തുക ബോർഡിനു തിരികെ നൽകും. ഫണ്ട് ദുരുപയോഗം പാടില്ലെന്നും വരവു-ചെലവ് കണക്കുകൾ 45 ദിവസത്തിനകം പരസ്യപ്പെടുത്തണമെന്നുമാണ് ഹൈക്കോടതി നിർദേശിച്ചിരുന്നത്. ഇതു പാലിക്കും. സ്പോണ്‍സർഷിപ്പ് തുക അധികമുണ്ട്. അത് ബോർഡിനു നൽകും. മൂന്നു കോടി നൽകിയത് ഹൈക്കോടതി നിർദേശത്തിനു വിരുദ്ധമല്ല.
സംഗമത്തിന്റെ നടത്തിപ്പിനു മുൻകൂട്ടി പണം നൽകുക മാത്രമായിരുന്നു. 1,033 കോടിയുടെ മാസ്റ്റർപ്ലാൻ സംഗമത്തിൽ ചർച്ച ചെയ്തതിലെ അഭിപ്രായങ്ങൾ ക്രോഡീകരിച്ച് റിപ്പോർട്ടാക്കിയിട്ടുണ്ട്. ആഗോള തീർഥാടന കേന്ദ്രമാക്കി ശബരിമലയെ മാറ്റും. അയ്യപ്പസംഗമത്തിനു വിളിച്ചിട്ടു വരാതിരുന്ന പ്രതിപക്ഷം കുശുന്പ് പറയുകയാണെന്നും മന്ത്രി പറഞ്ഞു.