റോഡില്‍ പന്തല്‍കെട്ടി യോഗം: സിപിഎം നേതാക്കള്‍ ഹാജരായി
Tuesday, October 7, 2025 1:52 AM IST
കൊച്ചി: കേന്ദ്രനയങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഫെബ്രുവരി 25ന് നടത്തിയ പോസ്റ്റ് ഓഫീസ് ഉപരോധത്തോടനുബന്ധിച്ച് റോഡില്‍ പന്തല്‍ കെട്ടി യോഗം നടത്തിയതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ സിപിഎം നേതാക്കള്‍ ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായി.
റോഡ് തടസപ്പെടുത്തി സമരം ചെയ്തതു ചോദ്യം ചെയ്ത് കൊച്ചി സ്വദേശി എന്‍. പ്രകാശ് സമര്‍പ്പിച്ച കോടതിയിലക്ഷ്യ ഹര്‍ജിയിലാണ് മുന്‍മന്ത്രി ഇ.പി. ജയരാജന്, എം.വി. ജയരാജന്, പി. ജയരാജന്, കെ.വി. സുമേഷ് എംഎല്‍എ തുടങ്ങിയവര്‍ ഹാജരായത്.