യുപി മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ജേക്കബ് തോമസ് അന്തരിച്ചു
Tuesday, October 7, 2025 1:52 AM IST
കൊച്ചി: ഉത്തർപ്രദേശ് മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റിന്റെ മുന്‍ ചെയര്‍മാനുമായ ഡോ. ജേക്കബ് തോമസ് (74) അന്തരിച്ചു.
സംസ്കാരം നാളെ ഏരൂരിലെ വസതിയായ അന്സാല്സ് റിവര്ഡേലിലെ ശുശ്രൂഷകള്‍ക്കും തുടര്‍ന്നു മൂന്നിന് കളമശേരി സെന്റ് ജൂഡ് മലങ്കര കത്തോലിക്കാ പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം ആലുവ മലങ്കര കാത്തലിക് സെമിത്തേരിയില്‍.
ഭാര്യ: സലോമി ജേക്കബ് പാലാ തോട്ടുങ്കല്‍ കുടുംബാംഗം. മക്കള്‍: ടോം, രേഖ, സെബി. മരുമകന്: ഡേവിഡ്.
ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളില്‍ കളക്ടറായും വിവിധ വകുപ്പുകളുടെ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സെന്‍ട്രല്‍ സില്‍ക് ബോര്‍ഡില്‍ വേള്‍ഡ് ബാങ്ക് പ്രോജക്ട് കോ-ഓർഡിനേറ്റര്‍, പുതുവൈപ്പിനിലെ പെട്രോനെറ്റ് എല്‍എന്‍ജി പ്രോജക്ടിന്റെ ആദ്യ പ്രോജക്ട് കോ-ഓർഡിനേറ്റര്‍, വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ ആസൂത്രകന്‍, കലൂര്‍ ലൊയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആന്‍ഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിന്റെ അക്കാദമിക് ഡയറക്ടര്‍, പാക്സ് ലൂമിന ദ്വൈമാസികയുടെ എഡിറ്റര്‍ എന്നീ നിലകളിൽ പ്രവര്‍ത്തിച്ചിട്ടുണ്ട്. മികച്ച ചിത്രകാരനായിരുന്നു.