ദളിത് കത്തോലിക്ക മഹാജനസഭ ഡയറക്ടർമാരുടെ യോഗം
Tuesday, October 7, 2025 1:52 AM IST
കോട്ടയം: ദളിത് കത്തോലിക്ക മഹാജനസഭ രൂപത ഡയറക്ടര്‍മാരുടെ യോഗം എട്ടിനു രാവിലെ 10 മുതല്‍ ചങ്ങനാശേരി സന്ദേശനിലയം മീഡിയ ഹാളില്‍ നടക്കും.
കെസിബിസി എസ് സി, എസ് ടി, ബിസി കമ്മീഷന് ചെയര്മാന് ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിക്കും. ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ യോഗം ഉദ്ഘാടനം ചെയ്യും.
കേരള മെത്രാന് സമിതി അംഗീകരിച്ച ഡി സി എം എസ് സംഘടനയുടെ പരിഷ്കരിച്ച നിയമാവലി മാര്‍ തോമസ് തറയില്‍ പ്രകാശനം ചെയ്യും. യോഗത്തില്‍ കമ്മീഷന് സെക്രട്ടറി ഫാ. ജോസുകുട്ടി ഇടത്തിനകം, ഡിസിഎംഎസ് ചങ്ങനാശേരി അതിരൂപത ഡയറക്ടര്‍ അഡ്വ. ഫാ. ബെന്നി കുഴിയടി, തിരുവനന്തപുരം മലങ്കര അതിരൂപത ഡിസിഎം എസ് ഡയറക് ടര്‍ ഫാ. ജോണ്‍ അരീക്കല്‍, വിജയപുരം രൂപത ഡയറക്ടര്‍ ഫാ. ജോസഫ് തറയില്‍, കമ്മീഷന് ജോയിന്റ് സെക്രട്ടറി ജയിംസ് ഇലവുങ്കല്‍ എന്നിവര്‍ പ്രസംഗിക്കും.