ഭിന്നശേഷി പ്രശ്നം: കേരള കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് ധർണ
Tuesday, October 7, 2025 1:03 AM IST
തിരുവനന്തപുരം: ഭിന്നശേഷി അധ്യാപക നിയമനത്തിന്റെ പേരിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് സെക്രട്ടേറിയറ്റ് പടിക്കൽ പ്രതിഷേധ ധർണ നടത്തും.
രാവിലെ 11ന് സെക്രട്ടേറിയേറ്റ് പടിക്കൽ നടത്തുന്ന ധർണ കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുമെന്നു കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
ഭിന്നശേഷി സംവരണത്തിന്റെ പേരിൽ ഉണ്ടായിരിക്കുന്ന വിവേചനവും പ്രതിസന്ധിയും പരിഹരിക്കാൻ സർക്കാർ മുൻകൈയെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കേരള കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക് വന്നിരിക്കുന്നത് എന്ന് മോൻസ് ജോസഫ് വ്യക്തമാക്കി.