തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ സ​​​മ​​​ര​​​ത്തെ ട്രോ​​​ളി മ​​​ന്ത്രി വി.​​​ ശി​​​വ​​​ൻ​​​കു​​​ട്ടി. സ്പീ​​​ക്ക​​​റു​​​ടെ മു​​​ഖം മ​​​റ​​​ച്ചു മ​​​ര്യാ​​​ദ​​​യി​​​ല്ലാ​​​ത്ത സ​​​മ​​​ര​​​മാ​​​ണ് പ്ര​​​തി​​​പ​​​ക്ഷം ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും എ​​​ങ്ങ​​​നെ സ​​​മ​​​രം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് താ​​​ൻ കാ​​​ണി​​​ച്ചു​​​ത​​​രാ​​​മെ​​​ന്നും മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ, നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലെ സ്പീ​​​ക്ക​​​റു​​​ടെ പോ​​​ഡി​​​യം ന​​​ശി​​​പ്പി​​​ച്ചുകൊ​​​ണ്ട് അ​​ടി​​വ​​സ്ത്രം വ​​​രെ പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ക്കു​​​ന്ന അ​​​ക്ര​​​മസ​​​മ​​​ര​​​ത്തി​​​ന് ഇ​​​ല്ലെ​​​ന്നാ​​​യി​​​രു​​​ന്നു പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ൾ തിരിച്ചടിച്ചത്.


ശ​​​ബ​​​രി​​​മ​​​ല​​​യി​​​ലെ സ്വ​​​ർണ​​​പ്പാ​​​ളി ന​​​ഷ്ട​​​മാ​​​യ​​​തി​​​നെ​​​ച്ചൊ​​​ല്ലി നി​​​യ​​​മ​​​സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്തം​​​ഭി​​​പ്പി​​​ച്ചുകൊ​​​ണ്ടു പ്ര​​​തി​​​പ​​​ക്ഷം ന​​​ട​​​ത്തി​​​യ സ​​​മ​​​ര​​​ത്തെ​​​യാ​​​ണ് മ​​​ന്ത്രി ട്രോ​​​ളി രം​​​ഗ​​​ത്തെത്തി​​​യ​​​ത്.

ബ​​​ഹ​​​ള​​​ത്തി​​​നി​​​ടെ ശൂ​​​ന്യ​​​വേ​​​ള​​​യി​​​ലാ​​​യി​​​രു​​​ന്നു മ​​​ന്ത്രി​​​യു​​​ടെ പ​​​രാ​​​മ​​​ർ​​​ശ​​​വും പ്ര​​​തി​​​പ​​​ക്ഷ അം​​​ഗ​​​ങ്ങ​​​ളു​​​ടെ മ​​​റു​​​പ​​​ടി​​​യും.