കോ​​​ഴി​​​ക്കോ​​​ട്: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് റേ​​​ഷ​​​ന്‍ വ്യാ​​​പാ​​​രി​​​ക​​​ള്‍ ഇ​​​ന്ന് നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് മാ​​​ര്‍​ച്ച് ന​​​ട​​​ത്തും. രാ​​​വി​​​ലെ 10ന് ​​​സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ര്‍ ഓ​​​ഫീ​​​സ് പ​​​രി​​​സ​​​ര​​​ത്തുനി​​​ന്ന് മാ​​​ര്‍​ച്ച് ആ​​​രം​​​ഭി​​​ക്കും.

താ​​​ലൂ​​​ക്ക്, ജി​​​ല്ലാ​​​ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​ണ് മാ​​​ര്‍​ച്ചി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന് റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ള്‍ തു​​​റ​​​ന്നു​​​കൊ​​​ണ്ട് ക​​​രി​​​ദി​​​ന​​​മാ​​​യി ആ​​​ച​​​രി​​​ക്കു​​​മെ​​​ന്ന് ഓ​​​ള്‍ കേ​​​ര​​​ളാ റി​​​ട്ടെ​​​യി​​​ല്‍ റേ​​​ഷ​​​ന്‍ ഡീ​​​ലേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ജോ​​​ണി നെ​​​ല്ലൂ​​​ര്‍, ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ടി. ​​​മു​​​ഹ​​​മ്മ​​​ദാ​​​ലി എ​​​ന്നി​​​വ​​​ര്‍ അ​​​റി​​​യി​​​ച്ചു.