സ്വർണപ്പാളി വിവാദം: സമരം ശക്തമാക്കാൻ കോണ്‍ഗ്രസ്
Tuesday, October 7, 2025 1:03 AM IST
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സമരം ശക്തമാക്കാൻ കോണ്‍ഗ്രസ്.
ഇന്നലെ ചേർന്ന കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതി യോഗത്തിലാണ് ഈ തീരുമാനം. കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ നാലു മേഖലാ ജാഥകൾ സംഘടിപ്പിക്കും.