ബിഒസിഐ ദക്ഷിണമേഖല നേതൃസംഗമം കൊച്ചിയില്‍
Friday, July 18, 2025 2:42 AM IST
കൊച്ചി: ബസ് ആന്‍ഡ് കാര്‍ ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ബിഒസിഐ) ദക്ഷിണമേഖല നേതൃസംഗമവും ദേശീയ ഗവേണിംഗ് ബോഡിയും ഇന്നും നാളെയും കൊച്ചിയില്‍ നടക്കും.
ടൗണ്‍ ഹാളില്‍ നാളെ രാവിലെ 9.30ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ബിഒസിഐ കേരള ചെയര്മാന് ബിനു ജോണ്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി. രാജീവ് മുഖ്യാതിഥിയാകും. ദേശീയ പ്രസിഡന്റ് പ്രസന്ന പട്വര്ധന് മുഖ്യപ്രഭാഷണം നടത്തും.
ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന ദേശീയ ഗവേണിംഗ് ബോഡിയില്‍ 40ലധികം ദേശീയ സമിതി അംഗങ്ങള്‍ പങ്കെടുക്കും. കൊച്ചി വാട്ടര്‍ മെട്രോ, കൊച്ചി മെട്രോ, വൈറ്റിലയിലെ മള്‍ട്ടി മോഡല്‍ ബസ് സ്റ്റേഷന് എന്നിവ ഗവേണിംഗ് ബോഡി അംഗങ്ങള്‍ സന്ദര്‍ശിക്കും.
നേതൃസംഗമത്തിനു മുന്നോടിയായി ട്രാന്‍സ്പോര്‍ട്ട് കോണ്‍ക്ലേവ് സംഘടിപ്പിച്ചു. ഗതാഗതമേഖലയില്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങള്ക്കൂടി സര്‍ക്കാരുകള്‍ കണക്കിലെടുക്കണമെന്ന് ദേശീയ പ്രസിഡന്റ് പ്രസന്ന പട്വര്ധന് പറഞ്ഞു.