പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്തു
Friday, July 18, 2025 2:42 AM IST
തിരുവനന്തപുരം: മുള്ളൻകൊല്ലി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി വികസന സെമിനാറിനിടെ പാർട്ടിക്ക് പൊതുസമൂഹത്തിൽ അവമതിപ്പ് ഉണ്ടാക്കിയ സംഭവത്തിൽ നേരിട്ട് പങ്കാളികളായ സാജൻ കടുപ്പിൽ, തോമസ് പാഴൂക്കാല, ജോർജ് ഇടപ്പാട്, സുനിൽ പാലമറ്റം എന്നിവരെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സസ്പെൻഡ് ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി എം.ലിജു അറിയിച്ചു.